കൊറോണക്കാലത്തെ പ്രണയം...
പ്രിയ സുഹൃേത്തേ,
സുഖമാണെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് സുഖമാണ്. ലാേകത്തെ ആകെ കാർന്നു തിന്നുന്ന കാെറാേണ എന്ന ദുർഭൂതം നമ്മളെ പടിക്കെട്ടുകൾക്കുള്ളിൽ തളച്ചിട്ടിരിക്കുന്നു. പുറത്ത് അവന്റെ ലോകമാണ്. കെെകളിലൂടെ മൂക്കിലൂടെ വായയിലൂടെ അവന്റെ ആർ.എൻ.എ യെ നമ്മുടെ ശ്വാസകാേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അവൻ പറഞ്ഞുവിടും. അവന് കടന്നുവരാനാകാത്ത പ്രതിരാേധ മതിൽ തീർത്ത് നമ്മൾ അതിജീവിക്കണം. ചിലപ്പാേൾ പ്രതിരാേധമായിരിക്കും ഏറ്റവും വലിയ ആക്രമണം.
നിങ്ങൾ വീട്ടിൽ ഇരിക്കുകയാണോ? ഒന്ന് ഓർത്തു നോക്കിയേ. എത്ര സുന്ദരമായിരുന്നു ഇന്നലകൾ. നാളെയും അതേ. അതി സുന്ദരമായിരിക്കും നമ്മളുടെ നാളെകൾ. ഇതിനിടയിലുള്ള വിശ്രമം മാത്രമാണ് ഇന്ന്...
നിങ്ങൾക്ക് എ.ജെ. ക്രോണിൻ നെ അറിയാമോ? ഇംഗ്ലീഷ് എഴുത്തുകാരൻ. തിരക്കുപിടിച്ച ഒരു ഡാേക്ടർ ആയിരുന്നു ക്രോണിൻ. ഒരിക്കൽ ഡാേക്ടറേയും രോഗം കീഴടക്കി. ആറുമാസം വീട്ടിൽ വിശ്രമിക്കണം എന്ന് നിർദേശിക്കപ്പെട്ടു. ആ വിശ്രമ സമയമായിരുന്നു ക്രോണിൻ എന്ന എഴുത്തുകാരന്റെ ജന്മം. അദ്ദേഹം തന്റെ ആദ്യ നോവൽ ആ കാലം കൊണ്ട് പൂർത്തിയാക്കി.
നിങ്ങൾ എനിക്കു വേണ്ടി എന്തെങ്കിലും എഴുതി തരാമോ ഈ കാെറാേണ കാലത്ത്. ഒരുപാട് സുഹൃത്തുകളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, അനുഭവങ്ങൾ അങ്ങനെ അങ്ങനെ. നിങ്ങൾക്ക് ഇഷ്ടമുള്ളത് എന്തും എഴുതാം. നിങ്ങളുടെ സ്വന്തമായതെന്തും. ചിലപ്പാേൾ നിങ്ങളിലെ എഴുത്തുകാരൻ, എഴുത്തുകാരി ആദ്യമായി പുറത്തുവരുന്നത് എന്റെ പ്രേരണയാലാണെങ്കിലോ...
അയയ്ക്കുക. ഇഷ്ടമുള്ളത് എന്തും എഴുതാം.
സ്നേഹത്താേടെ,
ഹരി
Comments
Post a Comment