മരണം

ജിബിൻ സിദ്ധു

.
.
"മരണത്തെ പേടി ഉണ്ടോ സിദ്ധു നിനക്ക്. .  " 
.
.
അവളുടെ ഉള്ളിലെ ഭയം ആണ് ചോദ്യമായി പുറത്തേക്ക് വന്നതെന്ന് ടേബിളിൽ വന്നിരുന്ന
ഈച്ചക്ക് പോലും മനസിലായി എന്ന് തോന്നുന്നു . .
അതിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ 
പുച്ഛത്തിൽ ചിറകിട്ടു രണ്ടടി .   
അതിനെ കൈ കൊണ്ട് ആട്ടിപ്പായിച്ചു അവളോട് ചോദിച്ചു . . 
.
.
"എന്താണ് ചാരു മരണം . . ??നിനക്ക് ഈശ്വരനിൽ വിശ്വാസം ഉണ്ടോ ??"
.
.
"ഉണ്ട് ഡാ .   .  പക്ഷെ മരിച്ചാൽ പിന്നെ നമ്മൾ ഇല്ലാലോ . "
.
.
ചായ എടുത്തു ഒന്ന് മൊത്തിയ ശേഷം അവൻ അവളോട് പറഞ്ഞു . . 
.
.
"ചാരു. .എനിക്കും നിനക്കും തന്നിരിക്കുന്നത് ഒരു ശരീരം മാത്രമാണ് . . അതിലെ അവകാശി ഈശ്വരൻ ആണ് . .നിനക്കറിയുമോ ഈ എടുക്കുന്ന ശ്വാസത്തിന്റെ സ്വരം ആണ് ഈശ്വരൻ എന്നത് . . ഒന്നും നമ്മുടേത് അല്ലെടോ . . "
.
.
"നിനക്ക് ഭ്രാന്താണ് സിദ്ധു . .എന്ത് പറഞ്ഞാലും അപ്പൊ വരും ഈശ്വരൻ ആണ് അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു . . "

ആ മുഖം ഒന്നിലും ഉറക്കാത്ത പോലെ എനിക്ക് തോന്നി . . 
.
.
"ചാരു ഇങ്ങോട്ട് നോക്ക് . . നമുക്ക് തന്നൊരു ഉടുപ്പാണ് ഈ ശരീരം . . വീടാണ് ഈ ഭൂമി . . 
നമ്മൾ ഇന്നലെ ജനിച്ചു ഇന്ന് ജീവിക്കുന്നു നാളെ മരിക്കുന്നു . . അത്രേ ഉള്ളു ഡോ"
.
.
"എന്റെ സിദ്ധു നീ ഒന്ന് നിർത്തോ. . ഏതു നേരത്താണ എന്തോ ചോദിയ്ക്കാൻ തോന്നിയത് . ."
തലയിൽ കൈവെച്ച് അവൾ എന്തോ ചിന്തിക്കുന്നുണ്ടായിരുന്നു . . 
.
.
"നിനക്കറിയോ സിദ്ധു . .എന്റെ നിത്യകുട്ടി വിട്ടു പോയപ്പോൾ ഞങ്ങളൊക്കെ എന്ത് മാത്രം കരഞ്ഞു എന്ന് . . .മരണം അത് വല്ലാത്തൊരു വേർപെടുത്താൻ ആടോ . . തനിക്കെന്ത് അറിയാൻ . . പ്രേത്യേകിച്ചു ആരോടും യാതൊരു വിധ വികാരോം ഇല്ലല്ലോ . . "
.
.
സ്ഥിരം ശൈലിയിൽ ഞാൻ അവളോട് റിപ്ലൈ അടിച്ചു . . 
"എന്തേ എന്നെ ഒരു വികാരജീവി ആയി നിനക്ക് കാണണോ😉"
.
.
"പോടോ കോപ്പേ . . വാ നമുക്ക് ഇറങ്ങാം . . "
.
ചായ ഒറ്റ വലിക്ക് അകത്താക്കി
ഇപ്പ വരാം എന്ന് പറഞ്ഞു ഞാൻ വാഷ് ബെയ്സിന്റെ അടുത്തേക്ക് പോയി . . ആ കണ്ണാടിയിൽ..  എന്റെ
കണ്ണ് നിറയുന്നത് കണ്ടു ആ ഊള പുഞ്ചിരി കൊണ്ട് വരാൻ ശ്രെമിച്ചു . . 
.
.
പെട്ടെന്ന് തിരികെ വർത്തമാനത്തിലേക്ക് വിളിക്കുമ്പോലെ ഒരു മിന്നലായി എന്റെ
സർവവികാരങ്ങളും അടക്കി വെച്ച അവൾ റോഡിൽ ചിതറികിടക്കുന്ന ദൃശ്യം മുന്നിലൂടെ ഒരു ലോറി ആയി
പാഞ്ഞു പോയി. . . 
.
.

.
.
മുഖം കഴുകി തിരികെ
ക്യാഷെറുടെ അടുത്തേക്ക് ചെന്ന് ഇടറുന്ന ശബ്ദത്തോടെ ഞാൻ എന്റെ ബിൽ ചോദിച്ചു. . 
.
"സർ ഒരു ചായ മാത്രം അല്ലേ. . . "
.
." ഉം"
.
 ". .8 രൂപ "
.
. "ദാ. . . ."
.
.
പൈസ
കൊടുത്തു വെളിയിലേക്ക് ഇറങ്ങുമ്പോൾ അദൃശ്യമായി ആരോ എന്റെ കൂടെ ഉണ്ടായിരുന്നു . .  .
.
.
ശുഭം 🙂
.
.
സിദ്ധു 🙂

Comments

Popular posts from this blog

CHILDREN

ചിതമണക്കുന്നു

താര്