ഏകാന്തത ഒരു വെളിപാടിന്റെ ബാക്കിയാണ്
ജിഫിൻ ജാേർജ് ജിഫിൻ ജാേർജ് കടത്തിരകൾ എണ്ണുന്നത് അസ്തമിക്കുന്ന സൂര്യൻ ബാക്കിയിട്ടുപോയ അവസാനത്തെ പ്രകാശവും കവരുവോളം തുടരുകയാണ്. ഏകാധിപതിയായി നിന്ന ഞാനെന്ന പുരുഷന്റെ നല്ലാപാതിയൊഴിഞ്ഞ ശിശിരകാലത്തു അവസാന ഇലയും കൊഴിഞ്ഞുതിർന്നിട്ടുണ്ടാകാം.. കരുതിയിരുന്ന ചുംബനക്കൂട് കിട്ടാത്തൊരു മാലാഖ കിടക്കയിലെ തലയിണയിൽ ഉപ്പുകൊണ്ടൊരു കടൽ തീർക്കുന്നുണ്ടാകാം.. മരണരേഖകളിൽ തട്ടി പൂർത്തിയാക്കാതെ പോയ ഫയലുകളുടെ കൂമ്പാരം മേശയിൽ വീശിയ പൊടിക്കാറ്റ് പുണർന്നു കിടപ്പുണ്ടാകാം.. ലഹരിയുടെ പത വറ്റി ബാക്കിയായ വോഡ്കയുടെ കുപ്പിയിലേക്കു ഉപ്പുവെള്ളം, അവിഹിതമായി ഒളിഞ്ഞു കേറുന്നുണ്ടാകാം.. ഏകാന്തതയുടെ സീറോ പോയിന്റിൽ നിന്നിരുവശവും തിരയുമ്പോൾ ഒരു വെളിപാടിന്റെ ബാക്കിയായി മുന്നോട്ടുള്ള അക്ഷാംശങ്ങളുടെ രേഖ തപ്പുന്നവനോട്.. ഇനിയെത്ര ശൂന്യതകളിലേക്കാണ് നോവിന്റെ പെട്ടകവുമായി യാത്ര പോകേണ്ടത്? * * * * * * * * * * * * * * * * * * * * * * * * * * ജിഫിൻ ജോർജ് ചെമ്പോട്ടിക്കൽ വീട് പങാരപ്പിള്ളി പി.ഒ. ചേലക്കര വഴി തൃശൂർ ജില്ല ...